സൗജന്യ നിയമോപദേശ കേന്ദ്രം തുറന്നു

സൗജന്യ നിയമോപദേശ കേന്ദ്രം തുറന്നു

niyamam

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സഹായത്തോടെ ശ്രീപുരം മാസ്‌ ഓഫീസിനോടനുബന്ധിച്ച്‌ സൗജന്യ നിയമോപദേശ കേന്ദ്രം ആരംഭിച്ചു. ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമോപദേശം സൗജന്യമായി നല്‍കുന്ന സേവന കേന്ദ്രമാണിത്‌. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. മാസ്‌ ഡയറക്‌ടര്‍ ഫാ.സുനില്‍ പെരുമാനൂര്‍, ലീഗല്‍ ഗൗണ്‍സിലര്‍ കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തിങ്കള്‍ ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 10 മണിമുതല്‍ 1 മണി വരെ ഈ കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കും. സേവനം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക – അഡ്വ. രേഖ അഭിലാഷ്‌ 9497889130.

Categories: Latest News

About Author